Covid UpdatesKERALA

സംസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്കോ?

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവകരമായി ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

” മുമ്പ് സംസ്ഥാനത്ത് ഒരു ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. പൂര്‍ണ്ണമായ ലോക്ക്ഡൗണിനെക്കുറിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ,എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ കേസുകളില്‍ 226 എണ്ണം തിരുവനന്തപുരത്ത് നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സജീവമായ കേസുകളുടെ എണ്ണം ഇപ്പോള്‍ 8,818 ആണ്, പുതിയ കേസുകളില്‍ 785 എണ്ണം പ്രാദേശിക വ്യാപനം കൊണ്ടുണ്ടായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 8,818 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്, ഇതില്‍ 53 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. രോഗം ബാധിച്ചവരില്‍ 24 ആരോഗ്യ വിദഗ്ധരും ഉള്‍പ്പെടുന്നുണ്ട്.

രണ്ട് തീരദേശ ഗ്രാമങ്ങളില്‍ സമൂഹവ്യാപനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 785 പേര്‍ക്ക് സമൂഹവ്യാപനം വഴി വൈറസ് ബാധിച്ചിട്ടുണ്ട് അതില്‍ 57 പേരുടെ രോഗബാധയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. ”രോഗബാധിതരില്‍ 87 പേര്‍ വിദേശത്തുനിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്. മരണസംഖ്യ 45 ആയി ഉയര്‍ന്നിട്ടുമുണ്ട്. പുതുതായി 51 സ്ഥലങ്ങള്‍ ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം ഇപ്പോള്‍ 397 ആയി ഉയര്‍ന്നു. രാജ്യത്ത് തെക്കന്‍ സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ കേരളമാണ് മുന്നില്‍ . പ്രതിദിനം 6.9 ശതമാനം എന്ന തോതിലാണ് രോഗവ്യാപനം.നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തില്‍ അധികം വൈകാതെതന്നെ ഒരു സമ്പൂര്‍ണ ലോക്ഡൗണിനുള്ള സാധ്യതയുണ്ട്.

Tags
Show More

Related Articles

Back to top button
Close