KERALANEWS

സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സിഐജിയെ ഉപയോഗിക്കുന്നു: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് സി.എ.ജിയെ ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്ക്.കെ ഫോണ്‍, ലൈഫ്മിഷന്‍, ഇ- മൊബിലിറ്റി പദ്ധതികള്‍ തകര്‍ക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്ന് ഐസക്ക് കുറ്റപ്പെടുത്തി.കിഫ്ബിക്കെതിരേ ബിജെപിക്കാര്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചു.ഹൈക്കോടതിയില്‍ സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് രഞ്ജിത്ത് കാര്‍ത്തികേയന്‍ ഹര്‍ജി നല്‍കിയത്. വികസന പദ്ധതികള്‍ക്കായി വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ ആവശ്യം.വികസന പദ്ധതികള്‍ക്ക് വായ്പയെടുക്കുന്നത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് പ്രതിപക്ഷനേതാവ് അറിയിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.കേസുയര്‍ത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇതിന് മറുപടി നല്‍കിയേ തീരൂവെന്നും തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close