KERALANEWS

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍

എറണാകുളം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറില്‍ കറങ്ങി നടന്ന് ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരം കുത്തി തുറന്നു മോഷണം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍.പുല്ലുവഴി സ്വദേശി അനില്‍ മത്തായിയാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരില്‍ സമാനമായ നിരവധി കേസുകള്‍ മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്.പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, ആലുവ, അങ്കമാലി, തങ്കമണി, പാലാ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണിയാള്‍. തങ്കമണി സ്റ്റേഷനിലുള്ള കേസുമായി ബന്ധപ്പെട്ട് ആറ് മാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഴിഞ്ഞ ജൂലൈ 18 നാണ് ഇയാള്‍ പുറത്തിറങ്ങിയത്.



Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close