Breaking NewsCovid UpdatesKERALA
സംസ്ഥാനത്തിന് ആശ്വാസദിനം; ഇന്ന് പുതിയ കൊവിഡ് കേസുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല. രോഗം സഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 401 പേര് രോഗമുക്തരായി. 95 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 21720 പേര് നിരീക്ഷണത്തിലാണ്. 21332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
രോഗലക്ഷണങ്ങളുള്ള 32217 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 31611 ഫലം നെഗറ്റീവാണ്. ഇതിന് പുറമെ സെന്‍്റിനല്‍ സര്വൈവലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങിയ പ്രയോറിറ്റി ഗ്രുപ്പുകളില്‍ നിന്ന് 2391 പേരുടെ സാമ്പിള്‍ ശേഖരിച്ചതില്‍ 1683 എണ്ണം നെഗറ്റീവാണ്.