KERALANEWSTop News

സംസ്ഥാനത്തെ ആർടിപിസിആർ നിരക്ക് 500 രൂപയായി തന്നെ തുടരും; സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം തള്ളി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിപിസിആർ നിരക്ക് 500 രൂപയായി തന്നെ വീണ്ടും തുടരും. 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് റദ്ദാക്കുകയോ സബ്‌സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിരക്കു കുറയ്ക്കൽ ലാബുകൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയവിപണി നിരക്കനുസരിച്ചു ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങൾക്ക് 240 രൂപ മാത്രമാണു ചെലവു വരുന്നത് എന്നതിനാലാണ് 1700 രൂപയിൽനിന്ന് പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതര സംസ്ഥാനങ്ങളിലും ചെലവ് ഏതാണ്ട് സമാനമാണെന്നിരിക്കെയാണ് കേരളത്തിൽ 1700 രൂപ ഈടാക്കുന്നത്. ഇതു പരിഗണിച്ചു വിശദമായ പഠനത്തിനുശേഷമാണ് നിരക്ക് വെട്ടിക്കുറിച്ചത് എന്നാണ് സർക്കാർ വിശദീകരണം. ആർടിപിസിആർ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തിൽ സർക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close