KERALANEWS

സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: സംസ്ഥാനത്തെ ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അവരുടെ ആവശ്യം എന്തെന്ന് മനസിലാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.ഉദ്യോഗാര്‍ഥികള്‍ പറയുന്നത് കേള്‍ക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

വ്യക്തിപരമായ ആക്ഷേപത്തിന് മറുപടി പറയില്ല, തന്നെ എന്തുവേണമെങ്കിലും പറയട്ടേയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close