KERALA

സംസ്ഥാനത്തെ കോവിഡ് നിരക്ക് ഉയരുന്നു, ആറു ദിവസം കൊണ്ട് പതിനായിരം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിരക്ക് ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ ആറു ദിവസത്തിനിടെ പതിനായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം 2333 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്ത് 230ഉം കോട്ടയത്ത് 203ഉം , കാസര്‍ഗോഡ് 174 , കണ്ണൂര്‍ 126 , തൃശൂര്‍ 97, പത്തനംതിട്ട 87 , കോഴിക്കോട് 78 , കൊല്ലം 77 പാലക്കാട് 65 , ഇടുക്കി 64 വയനാട് 17 എന്നിങ്ങനെയാണ് കണക്കുകള്‍. ഒപ്പം 7 പേരാണ് മരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നത് ഭീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുമുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,55,928 പേര്‍ വീട്ടിലോ അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 13,759 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1730 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,291 സാമ്പിളുകളാണ് പരിശോധിച്ചത്. കൂടാതെ പുതിയ 19 പ്രദേശങ്ങള്‍ ഹോട്‌സ്‌പോട്ടുകളായിട്ടുമുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 572 ആയിട്ടുണ്ട്.






Tags
Show More

Related Articles

Back to top button
Close