KERALANEWS

സംസ്ഥാനത്തെ ട്രഷറികള്‍ സുരക്ഷിതമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ സുരക്ഷിതമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി ജനകീയ മേല്‍നോട്ടമുള്ള സ്ഥാപനമാണ്. ട്രഷറി തട്ടിപ്പ് കേസില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍ നടപടിയുണ്ടാകും. ട്രഷറി സോഫ്ട് വെയറില്‍ പിഴവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയര്‍ കേരളത്തിലേതാണ്. സോഫ്ട് വെയര്‍ പഴുത് ഉപയോഗിച്ച് ട്രഷറി തട്ടിപ്പ് നടന്നിട്ടില്ലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് ചോദ്യോത്തര വേളയില്‍ മറുപടിയായി ധനമന്ത്രി തോമസ് ഐസക്ക്പറഞ്ഞു.

ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സിഎജി ചെയ്തത്. ഓഡിറ്റിംഗ് ഘട്ടത്തില്‍ ഉന്നയിക്കാത്ത ഭരണഘടന പ്രശ്‌നമാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. സിഎജി ഇടപെടലും ചിലര്‍ കോടതിയില്‍ പോയതും കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും തോമസ് ഐസക്ക് പറഞ്ഞു.

കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചനയാണ്. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സിഎജി ചെയ്തത്. ഓഡിറ്റിംഗ് ഘട്ടത്തില്‍ ഉന്നയിക്കാത്ത ഭരണഘടന പ്രശ്‌നമാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. സിഎജി ഇടപെടലും ചിലര്‍ കോടതിയില്‍ പോയതും കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close