KERALANEWSTrending

സംസ്ഥാനത്തെ ഭരണകൂടത്തിൽ വിശ്വാസമില്ലാതെ ജുഡിഷ്യറി;ഇനി കൊവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക നീതിന്യായ കോടതി

കൊച്ചി:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായി വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ നിയമപാലകരെയും ഭരണാധികാരികളെയും വിശ്വാസമില്ലാതെ സംസ്ഥാനത്തെ ജുഡിഷ്യൽ വകുപ്പ് മാറിയിരിക്കുന്നുവെന്നതിന്റെ തെളിവെന്ന് പറയാവുന്ന തീരുമാനങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.മേയ് ഒന്നു മുതൽ നാലുവരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്നാണ് ഇപ്പോൾ ഹൈക്കോടതി വിധിച്ചിരിക്കുന്നത്.ഈ വിധി ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാനത്തെ നിതിന്യായ കോടതി പോലീസിനോടും ഭരണകൂടത്തോടും പറഞ്ഞും കഴിഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ഭരണകൂടവും പോലീസും വേണ്ടത്ര ശ്രദ്ധിക്കാഞ്ഞത് ഒരു പരിധിയിലധികം രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.നിയമം പാലിക്കേണ്ടവർ തന്നെ അത് ലംഘിച്ചപ്പോൾ ജനങ്ങൾ നോക്കികൂത്തികളായതിന്റെ ഉദാഹരണം തന്നെയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്ന  ഈ വ്യാപനം.അത് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനമോ കൂടിച്ചേരലോ പാടില്ലെന്നത്  സംബന്ധിച്ച് കടുത്ത മാനദണ്ഡങ്ങളാണ് ജുഡിഷ്യൽ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.ജനജീവിതം കാര്യമായി തടസ്സപ്പെടുത്താതെ തന്നെ സഞ്ചാരവും ആൾക്കൂട്ടവും ഒഴിവാക്കുകയാണു ലക്ഷ്യം. സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നതു സംബന്ധിച്ചു പിന്നീടു തീരുമാനിക്കും. സിനിമ, സീരിയൽ, ഡോക്യുമെന്ററി ഷൂട്ടിങ് നിർത്തിവച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close