KERALANEWS

സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം : കൊച്ചിയില്‍ ചേര്‍ന്ന തീയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി.ഇനിയും ദീര്‍ഘനാളുകള്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് ഗുണപ്രദമാകില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി.തീയേറ്ററുകള്‍ ശുചീകരിക്കുന്നതിനായി ഒരാഴ്ചത്തെ സാവകാശം ആവശ്യമാണ്. ഇതിനുശേഷം വിജയ് ചിത്രമായ മാസ്റ്ററിന്റെ റിലീസോടെ തീയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സംഘടനാ ഭാരവാഹികള്‍ നല്‍കുന്ന സൂചന.അതേസമയം തീയേറ്ററുകള്‍ കുടിശ്ശിക തീര്‍ക്കണമെന്ന നിലപാടിലാണ് സിനിമാ വിതരണക്കാരുടെ സംഘടന.

കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ തീയേറ്ററുകള്‍ക്ക് പുതിയ സിനിമ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഈ വിഷയം നാളെ ചേരുന്ന ഫിലിം ചേംബര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ് സൂചന.ഇന്ന് മുതല്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് തീയേറ്ററുകല്‍ പ്രവര്‍ത്തിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close