EducationKERALANEWSTop News

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും അടച്ചു പൂട്ടണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സംസ്ഥാന സർക്കാരിൻ്റെയോ സി ബി എസ് ഇ യുടെയോ അംഗീകാരമില്ലാതെ അനധികൃതമായും സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും ചിലയിടങ്ങളിൽ എയ്ഡഡ് സ്കൂളുകളോട് ചേർന്നും നിരവധി സ്കൂളുകൾ പ്രവർത്തിക്കുന്നതായുള്ള പരാതികൾ ലഭിക്കുന്നതായി ബാലാവകാശ കമ്മീഷൻ. ഇതിനെ തുടർന്ന് ഇത്തരം സ്കൂളുകൾ അടിയന്തരമായി അടച്ച പൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി ഉത്തരവ് ഇറക്കി.

2021-22 അധ്യായന വർഷം ഇത്തരത്തിലുള്ള സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഉറപ്പ് വരുത്തണം.നിലവിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർക്കാർ, എയ്ഡഡ് അംഗീകാരമുള്ള സ്കൂളുകളിൽ സൗകര്യം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടിയെടുക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്കൂളുകളുടെ പട്ടിക തയാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും പൊതുജനങ്ങളുടെ അറിവിലേക്ക് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും എയ്ഡഡ് സ്കൂളുകളോട് ചേർന്ന് അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close