KERALANEWS

സംസ്ഥാനത്ത് അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിക്കാന്‍ ധാരണ ; 10, 12 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് ക്ലാസ് ആരംഭിക്കാന്‍ ധാരണ. ഓണ്‍ലൈന്‍ ക്ലാസുകസുകളാകും നടക്കുക. വിക്‌ടേഴ്‌സ് ചാനലിനു പുറമേ അധ്യപകരുടെ ഓണ്‍ലൈന്‍ ക്ലാസുമുണ്ടാകും . 10, 12 ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കണം എന്ന് നിര്‍ദേശവും പരിഗണനയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഓണ്‍ലൈന്‍ ക്ലാസ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനാണ് ധാരണ. കെറ്റ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാവും തുടര്‍ നടപടികള്‍. ഡിജിറ്റല്‍ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി പരിഹാരം കാണണം എന്ന് മന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഫലപ്രാപ്തി വിലയിരുത്തും. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുക മാത്രമേ നിര്‍വാഹമുള്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close