KERALANEWSTrending

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വിപുലമായ രീതിയിലാകും ഇന്ന് പുനരാരംഭിക്കുക. തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലായിരിക്കും വാക്‌സീന്‍ വിതരണം നടക്കുക. ബുധനാഴ്ചയുളള കുട്ടികളുടെ വാക്‌സീന്‍ വിതരണം തടസപ്പെടില്ല. 133 കേന്ദ്രങ്ങളില്‍ 100 പേര്‍ക്ക് വീതം വാക്‌സീന്‍ നല്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി തുടങ്ങി പുതിയ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും. അടുത്ത ഘട്ടത്തില്‍ വാക്‌സീന്‍ നല്കുന്ന പൊലീസുകാരുടെ റജിസ്‌ട്രേഷന്‍ തുടങ്ങി. തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങള്‍ , റവന്യൂ ,മുനിസിപ്പല്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close