KERALANEWSTop News

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസല്‍ വില 87.53 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസല്‍ വില 85 രൂപ 92 പൈസയായും ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 91.92 രൂപയും ഡീസലിന് 86.46 രൂപയുമാണ്.ഫെബ്രുവരിയില്‍ 17 തവണയാണ് ഇന്ധന വില കൂട്ടിയത്. 19 ദിവസത്തിനുള്ളില്‍ പെട്രോളിന് 5.20 രൂപയും ഡീസലിന് 5.50 രൂപയുമാണ് കൂട്ടിയത്. രാജ്യത്ത് ചിലയിടങ്ങളില്‍ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close