KERALANEWS

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടിയത്. ജനുവരിയില്‍ രണ്ടുതവണയായി കൂടിയത് പെട്രോളിന് 76 പൈസ. ഡീസലിന് 82 പൈസ. തിരുവനന്തപുരത്ത് ഡീസലിന് 80.47 രൂപയായി. പെട്രോള്‍ 86.48. കൊച്ചി: പെട്രോള്‍ 84.61, ഡീസല്‍ 78.72, കോഴിക്കോട്: പെട്രോള്‍ 84.66, 78.77

ഇറക്കുമതി ചുങ്കം, ക്രൂഡ് ഓയില്‍ വില എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇന്ധനവിലയില്‍ നേരിയ വര്‍ധന വരുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close