KERALANEWS

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഒന്‍പതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഇത് ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങി അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുക.

കൂടാതെ ഒക്ടോബര്‍ 16 ആകുമ്പോഴേക്കും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം, നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close