
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടു രോ?ഗികള്‍ മരിച്ചു. കോഴിക്കോട് സ്വദേശി ബിച്ചു ( 69) , മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടി അപ്പു ( 72) എന്നിവരാണ് മരിച്ചത്.പെരിന്തല്‍മണ്ണ സ്വദേശി മെയ്ദുപ്പയും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. കൂടാതെ എറണാകുളത്തും വയനാട്ടിലും ഓരോരുത്തര് കോവിഡ് ബാധിച്ച് മരിച്ചിരുന്നു,ആലുവ സ്വദേശി എം ഡി ദേവസി (75), വയനാട് സ്വദേശി മൊയ്തു (59) എന്നിവരാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്നു ദേവസി. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. രാവിലെയായിരുന്നു മരണം.വയനാട് കാരക്കാമല സ്വദേശിയാണ് മൊയ്തു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.