സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ട് കേസ് വീതം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര് വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.
ഇതോടെ രോഗം ബാധിവരുടെ എണ്ണം 215 ആയി. പത്തനംതിട്ട കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നു,.നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1.69 ലക്ഷം പേര്. വീടുകളില്‍ 162471 പേരുണ്ട്. ആശുപത്രികളില്‍ 658 പേര് കഴിയുന്നു. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
7485 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളില്‍ കൂടുതല്‍ സാമ്ബിളുകള്‍ എടുക്കുന്നു.
ടെസ്റ്റിങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ സാമ്ബിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാനാവുമന്നാണ് കണക്ക് കൂട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഷീദിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. സമ്ബര്‍ക്കം എവിടെ നിന്നാണെന്ന് വ്യക്തമല്ലെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. ഹൃദ് രോഗം അടക്കമുള്ള രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു.
കൊവിഡ് മരണം നടന്ന തിരുവനന്തപുരത്തെ പോത്തന്‍കോട് അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പോത്തന്‍കോട് മാത്രമല്ല സമീപ പഞ്ചായത്തുകളിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില് എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇന്ന് സ്ഥിരീകരിച്ചത്.. 7 പേർ
കൊല്ലം. 1
തിരുവനന്തപുരം. 2
തൃശൂർ.1
കണ്ണൂർ.1
കാസർകോഡ്. 2