സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 6 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 6 പേരും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഉള്ളവരാണ്. 5 പേര് വിദേശത്തു നിന്ന് വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം പിടിപെട്ടത്. ഇതുവരെ 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 114 പേര് മാത്രമാണ് ഇനി ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതില്‍ 19 പേരും കാസര്‍കോട് ജില്ലയില്‍ നിന്നാണ്. രണ്ട് പേര് ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികള്‍ക്കും അസുഖം ഭേദമായി.
408 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 398 പേര് ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19756 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. വൈറസ് ബാധയില്‍ കേരളം ആകെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കൊവിഡ് രോഗത്തിന്റെ ഇത് വരെയുള്ള നാള് വഴി വിശദീകരിച്ച് മുഖ്യമന്ത്രി. ‘ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളില്‍ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പൊങ്ങച്ചമായി പറയാന്‍ ഇതുവരെ വാര്‍ത്താസമ്മേളനത്തില്‍ ശ്രമിച്ചിട്ടില്ല.
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടേയും സാമ്പിള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. രണ്ടോ മൂന്നോ ദിവസം കൊണ്ടു ആ നടപടി പൂര്‍ത്തിയാക്കും. പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോള്‍ കേരളം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു.ആരോഗ്യവകുപ്പിന് കീഴില്‍ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു.