Breaking NewsKERALA

സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേർ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു.പാലക്കാട് ഒരാൾക്കും കണ്ണൂരിൽ രണ്ടുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. രോഗമുക്തി നേടിയ 19 പേരിൽ 12 പേർ കാസർകോട്ടുകാരാണ്.ഇതുവരെയായി സംസ്ഥാനത്ത് 378 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ 178 പേർ നിലവിൽ ചികിത്സയിലാണ്. 1,12,183 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കൽ ലക്ഷ്യമിട്ട് നാല് പൊലീസ് സ്റ്റേഷനുകൾ നാളെ ആരംഭിക്കും. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഇവ.ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെയെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്ന സംഭാവനയായി വിഷുക്കൈനീട്ടം മാറ്റാൻ എല്ലാവരും, പ്രത്യേകിച്ച് കുട്ടികൾ തയ്യാറാവണം എന്നഭ്യർത്ഥിക്കുന്നു. നാടിന്റെ വിഷമസ്ഥിതി മാറ്റാനുള്ള കടമ എല്ലാവരും നിർവഹിക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close