KERALA
സംസ്ഥാനത്ത് ഇന്ന് രണ്ടു കൊവിഡ് മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി. ഇന്നലെ രാത്രി തൃപ്പൂണിത്തുറ സ്വദേശിനി ഏലിയാമ്മയും പുലര്‍ച്ചെ ആലുവ സ്വദേശി അഷറഫും മരണമടഞ്ഞു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇരുവരും. രാത്രി എട്ടു മണിയോടെയാണ് ഏലിയാമ്മ (85) മരണമടഞ്ഞത്. ന്യുമോണിയ കൂടി ബാധിച്ചതോടെ അവശനിലയില്‍ ആയിരുന്ന ഇവര്‍ ജൂലായ് 23 മുതല്‍ ചികിത്സയിലായിരുന്നു. ആലുവ എടയപ്പുറം മല്ലിശ്ശേരി എം.പി അഷറഫ് (53) ആണ് ഇന്നു രാവിലെ മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു.