Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കാസർകോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽനിന്നു വന്നതാണ്. മറ്റൊരാൾക്ക് സമ്പർക്കം മൂലമാണ് രോഗം പകർന്നത്.14 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. കൊറോണ

പാലക്കാട് 4 കൊല്ലം 3 കണ്ണൂർ, കാസർകോട് 2 വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1ആൾ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 111 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 20711 പേരാണ്നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അതിൽ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്- 47 പേർ. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസർകോട് ഒമ്പത്, കോഴിക്കോട് നാല്, മലപ്പുറം തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.

Tags
Show More

Related Articles

Back to top button
Close