Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്: വയനാട്ടില്‍ വീണ്ടും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്നത്തെ പോസിറ്റീവ് കേസുകളില്‍ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാല്‍ വയനാടിനെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. വൈറസ് സ്ഥിരീകരിച്ച മറ്റൊരാള്‍ കണ്ണൂരില്‍. 499 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. 30,358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഇപ്പോള്‍ 80 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പുതിയവ ഇല്ല. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതര്‍ കണ്ണൂരില്‍ ചികിത്സയില്‍, 38 പേര്‍. ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

Tags
Show More

Related Articles

Back to top button
Close