
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മരണം. കാസര്‍കോടും കോട്ടയത്തും ചികിത്സയിലായിരുന്ന രണ്ടു പേരാണ് മരിച്ചത്. കാസര്‍കോട് പൈവളിഗ സ്വദേശി അബ്ബാസ് ഇന്നലെയാണ് മരിച്ചത്. 74 വയസ്സായിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസത്തേയും തുടര്‍ന്നാണ് ഇയാളെ മംഗള്പ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കട്ടപ്പന സുവര്‍ണഗിരി ബാബുവാണ് മരിച്ച മറ്റൊരു വ്യക്തി. ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് കാല് മുറിച്ച് മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.