Breaking NewsKERALA

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; 13 പേർക്ക് ഇന്ന് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്കു കൂടി കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂർ,കാസർകോട് സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് 13 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ എട്ടുപേരുടേയും കണ്ണൂർ ജില്ലയിലെ മൂന്നുപേരുടേയും മലപ്പുറം, തൃശൂർ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിതികരിച്ച കണ്ണൂർ ജില്ലയിലുള്ളയാൾ അബുദാബിയിൽ നിന്നും കാസർകോട് ജില്ലയിലുള്ളയാൾ ദുബായിൽ നിന്നുമാണ് വന്നത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധ മൂലമുള്ള മരണം 1.6 ലക്ഷം കടന്നു. 193 രാജ്യങ്ങളിലായി ലോകത്ത് ആകെ 2,334,130 പേർ കോവിഡ് ബാധിതരായി. ഇതിൽ 160,685 പേർ മരിച്ചു. 518,900 പേർ രോഗമുക്തരായതായാണ് കണക്ക്.

Tags
Show More

Related Articles

Back to top button
Close