KERALATrending

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യലിസ്റ്റ് നേതാവും ഉള്‍പ്പെടുന്നു. ഇടുക്കിയില്‍ പൊലീസ് ഉദ്യോഗസ്ഥനായ അജിതന്‍ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിച്ചു. എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്‌ലൈന്‍ സ്വദേശി ദേവസി ആലുങ്കല്‍(80)ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മലപ്പുറത്തും പാലക്കാടും മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 82 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു. പാലക്കാട് പട്ടാമ്പിയിലാണ് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Show More

Related Articles

Back to top button
Close