Breaking News

സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1021 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് 242 പേര്‍ക്ക്. എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 132 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്, ആലപ്പുഴ 126, കോഴിക്കോട് 97, കാസര്‍ഗോഡ് 91, തൃശൂര്‍ 72, പാലക്കാട് 50, കണ്ണൂര്‍ 37, പത്തനംതിട്ട 32, കൊല്ലം 30, കോട്ടയം 23, വയനാട് 17.
ഇന്ന് ചികിത്സയിലായിരുന്ന 1021 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 107 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 49 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

Tags
Show More

Related Articles

Back to top button
Close