
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേര് രോഗമുക്തി നേടി. 888 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 പേരുണ്ട്. വിദേശത്ത് നിന്ന് വന്നവര്‍ 122 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 96 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 33 ആരോഗ്യ പ്രവര്ത്തകര്ര്ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (82), കാസര്‍ഗോഡ് സ്വദേശി അബ്ദുറഹിമാന് (70), ആലപ്പുഴ സ്വദേശി സൈനുദീന്‍ (65)), തിരുവനന്തപുരം സ്വദേശി സെല്‍വമണി (65)) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിന് മുകളിലാണ്. ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍ഗോഡ് 38, ഇടുക്കി 7.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എണാകുളം 83, തൃശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍ഗോഡ് 36.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19140 സാമ്പിളുകള്‍ പരിശോധിച്ചു. 10091 പേര് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. 1167 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20896 ആയി. ആകെ 362210 സാമ്പിളുകമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 150616 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ സെന്‍്റിനല്‍ സര്വൈവലന്സിന്െ്റ ഭാഗമായി 116418 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 113713 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 486 ആയി.