Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നുണ്ട്. ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,36,195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 135472 പേരും ആശുപത്രികളില്‍ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം എറണാകുളം മെഡിക്കല്‍ കോളേജുകളിലൊക്കെ ആയാണ് ചികിത്സ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇറ്റിലിയല്‍ ഒബോട്ടോ ടൊണോസോ, യുകെയില്‍ നിന്ന് ലാന്‍സ്, എലിസബത്ത്, ബ്രയാന്‍, ആനി വില്‍സണ്‍, ജാന്‍ ജാക്‌സണ്‍ തുടങ്ങിയവരാണ് രോഗമുക്തി നേടിയത്. മാര്‍ച്ച് 13 ന് വര്‍ക്കലയിലാണ് വിദേശിക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരത്ത് ചികിത്സിച്ചു. മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവേ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴാണ് ബ്രയാന്‍ നെയിലിനെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയത്. ബ്രയാന്റെ നില ഗുരുതരമായിരുന്നു. ഇവരെല്ലാം നാട്ടിലെത്തിയ ശേഷം നമ്മളെ അഭിനന്ദിക്കുകയാണ്.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 69 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനവും 20 ന് താഴെയുള്ളവര്‍ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നത്. കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും. ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കും.
യുഎഇയിലെ 2.8 ദശലക്ഷം പ്രവാസികളില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ മലയാളികളാണ്. കൊവിഡ് വ്യാപനം ഗുരുതരമാണിവിടെ. ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു. യുഎഇയിലെ സ്‌കൂള്‍ ഫീസ് ഒഴിവാക്കണം, പാസ്‌പോര്‍ട്ട് പുതുക്കുന്ന വിഷയത്തിലും ഇടപെട്ടതായി അംബാസിഡര്‍ പവന്‍ കപൂര്‍ യുഎഇയില്‍ നിന്ന് അറിയിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അറിയിച്ചു. വരുമാനം നിലച്ചു. പൊതുജനാരോഗ്യ പരിപാലനത്തിന് വേണ്ട ചിലവ് വര്‍ധിച്ചു. ഓപണ്‍ മാര്‍ക്കറ്റില്‍ നിന്ന് വായ്പയെടുത്താലേ മുന്നോട്ട് പോകാനാവൂ. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മഹാമാരി ബോണ്ടിന് അന്‍ുവാദം നല്‍കുക. സംസ്ഥാനത്തിന്റെ വായ്പാ പരിധി അഞ്ച് ശതമാനമാക്കും. പുറത്തെ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കാനും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം വര്‍ധിച്ചു. ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എന്‍95 മാസ്‌ക് രോഗിക്കും രോഗിയെ പരിചരിക്കുന്നവര്‍ക്കുമാണ് വേണ്ടത്. പൊതുജനം സാധാരണ തുണി കൊണ്ടുള്ള മാസ്‌ക് ഉപയോഗിച്ചാല്‍ മതി. അത് കഴുകി ശുദ്ധീകരിച്ച് പുനരുപയോഗിക്കാം.

Tags
Show More

Related Articles

Back to top button
Close