
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത രോഗബാധിതര്‍ 92 പേരുണ്ട്. വിദേശത്ത് നിന്ന വന്ന 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 108 പേര്‍ക്കം ഇന്ന് രോഗം സ്ഥിരീകരിച്ചു. 30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 ണിക്കൂറില്‍ 27714 പേര്‍ക്ക് പരിശോധന നടത്തി.
ഇന്നും ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 485 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്, കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍ഗോഡ് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39 പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.
ഇന്ന് 1715 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. തിരുവനന്തപുരത്ത് 777 പേര്‍ക്ക് നെഗറ്റീവ് ആയി. ഇന്ന് നാല് കോവിഡ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ (41)), കോഴിക്കോട് വെള്ളികുളങ്ങര സ്വദേശി സുലൈഖ (63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന് (60), ആലപ്പുഴ പാണാവള്ളി സ്വദേശി പുരുഷോത്തമന് (84) എ്ന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജമല, കരിപ്പൂര്‍ ദുരന്തങ്ങളില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.