Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്, കണ്ണൂര്‍ പുതിയ ഹോട്‌സ് പോട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ (10), കാസര്‍കോട് (3) പാലക്കാട് (4), മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരില്‍ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. ഇന്ന് കാസര്‍കോട് ജില്ലയില്‍ പുതിയതായി 3 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കള സ്വദേശികളായ 48 വയസുകാരനും,20 വയസുകാരനും ,മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 43 വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3 പേരും വിദേശത്തുനിന്നും വന്നവരാണ്. പാലക്കാട്, മലപ്പുറം, കൊല്ലം. ഓരോരുത്തരും തമിഴ് നാട്ടില്‍ നിന്നും വന്നവരാണ്. അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരില്‍ ആണ് ഇപ്പോള്‍ കൂടുതല്‍ രോഗികള്‍ ഉള്ളത്. 104 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഒരു വീട്ടില്‍ പത്തു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം പ്രവചനാതീതമാണ്. പലപ്പോഴും വിചിത്രമായ കാര്യങ്ങളും രോഗ വ്യാപനത്തിന്റെ കാര്യത്തില്‍ നടക്കുന്നു. പ്രതിസന്ധി മറികടക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്,. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് 2,26,969 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. 1,40,688 എണ്ണം നിലവില്‍ ഉപയോഗ യോഗ്യമാണ്. ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകള്‍ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു . ട്രിപ്പിള്‍ ലോക്ക് സംവിധാനമാണ് കണ്ണൂരില്‍ അടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close