Breaking NewsKERALA

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 12, എറണാകുളം 3, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശ്ശൂര്‍ രണ്ട് വീതവും പാലക്കാട് ഒരെണ്ണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും ഓരാള്‍ക്ക് വീതം രോഗം മാറി. സംസ്ഥാനത്ത് 265 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണ്.

1,64,130 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,63,508 പേര്‍ വീടുകളിലും 622പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 129പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,965 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7,256 പേരുടെ ഫലം നെഗറ്റീവ് ആയി.

Updating..

Tags
Show More

Related Articles

Back to top button
Close