KERALA

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൂടി കോവിഡ്; തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ഞൂറിലധികം രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചികിത്സയിലായിരുന്ന 2097 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
ഏഴു മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്ന് 30 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

Tags
Show More

Related Articles

Back to top button
Close