Breaking NewsKERALANEWSTop News

സംസ്ഥാനത്ത് ഇന്ന് 34,696 കോവിഡ് രോ​ഗികൾ; മെയ് 23 വരെ ലോക് ഡൗൺ; 93 മരണങ്ങളെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: 34,696 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 93 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മേയ് 8 മുതൽ 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നീട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെയ് 23 വരെ നീട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ച കൂടി സംസ്ഥാനം അടച്ചിടാനാണ് വിദ​ഗ്ധ സമിതി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. ഇക്കാലയളവിൽ നിലവിലുള‌ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നാണ് വിവരം. ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച നിർദ്ദേശം വിദ​ഗ്ധ സമിതി അം​ഗീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശം. രോഗവ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ വേണമെന്നും ശുപാർശയുണ്ട്. അല്ലാത്തിടത്ത്‌ നിലവിലെ നിയന്ത്രണം മതിയെന്നുമായിരുന്നു ശുപാർശ.

ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണം എന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്. നിലവിൽ മേയ് 16 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്നാണ് റിപ്പോർട്ട്.

മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്തത്. ഐഎംഎ അടക്കമുള്ളവർ ലോക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ നീട്ടാൻ നീക്കമെന്ന ആവശ്യം ഉയർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close