Breaking NewsKERALA
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 39 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവര്‍ 164 ആയി. കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് 1,15,229 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്.