Breaking NewsKERALATop News

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി നേടിയവര്‍ ഉണ്ടെന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശ്വാസകരമായ വര്‍ത്തയാണ്. ഇന്ന് 745 പേര്‍ രോഗമുക്തി നേടി. ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 487 ആണ്.

സംസ്ഥാനത്ത് ഇതുവരെ 19727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാമ്പിളുകള്‍ പരിശോധിച്ചു. 9611 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 155148 ആണ്. ഇന്ന് 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേരും രോഗബാധിതരായി. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചൃ.

തിരുവനന്തപുരം 161, കൊല്ലം 22, പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, എറണാകുളം 15, ഇടുക്കി 70, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, കണ്ണൂര്‍ 38, കാസര്‍ഗോഡ് 38, വയനാട് 17 എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. 495 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്. ഇപ്പോള്‍ 101 സി.എഫ്.എല്‍.ടി.സികളുണ്ട്. 45 ശതമാനം കിടക്കകളില്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സി.എഫ്.എല്‍.ടി.സികള്‍ കൂടി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Show More

Related Articles

Back to top button
Close