KERALANEWSTrending

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 6037 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 8474 പേര്‍ ഇന്ന് രോഗത്തില്‍ നിന്നും മുക്തിനേടി. 81 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗമുള്ളതായി കണ്ടെത്തി. 734 പേരുടെ രോഗഉറവിടം വ്യക്തമല്ല. 54,339 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.

കോവിഡ് രോഗബാധിതരില്‍ മറ്റ് അനാരോഗ്യമുളളവര്‍ വീണ്ടും കോവിഡ് പരിശോധന തുടരണം. ഇതിനായി സര്‍ക്കാര്‍ ബോധവത്കരണം നടത്തും. കോവിഡ് രോഗബാധ വന്നുപോയ ശേഷം നല്ലരീതിയില്‍ പരിചരണം ആവശ്യമാണ്. പോസ്റ്റ് കോവിഡ് കെയര്‍ സെന്റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. അതോടൊപ്പം ടെലി മെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും. കഴിഞ്ഞ കുറച്ചുനാളായി കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ദേശീയ ശരാശരി 5090 ആണ്. അതിനനുസൃതമായി ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

മണ്ഡലകാല മകരവിളക്ക് സീസണ്‍ ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ ശബരിമലയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വേണമെന്നും അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close