Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്: മൂന്ന് പേര്‍ക്ക് രോഗമുക്തി, ഒരു കോവിഡ് മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഒഴികെ ബാക്കി എല്ലാവരും സംസ്ഥാനത്തിനു പുറത്ത് നിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്ത് നിന്നും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട ആള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം മൂന്ന്, കൊല്ലം, ഇടുക്കി, ആലപ്പുഴ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഓരോരുത്തരുടെയും ഫലം നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് 1088 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 526 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 115297 മപര്‍ നിരീക്ഷണത്തിലാണ്. 114305 പേര്‍ വീടുകളിലും 992 പേറ ാശുപത്രികളിലുമാണ്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധിച്ച 60685 സാമ്പിളുകളില്‍ 58460 എണ്ണം രോഗ ബാധയില്ലെന്ന് ഉറപ്പാക്കി.

Tags
Show More

Related Articles

Back to top button
Close