KERALANEWS

സംസ്ഥാനത്ത് ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം

കൊച്ചി: ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമം.എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തിലും കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുമുണ്ടെന്നാണ് സൂചന.

പുതിയ ട്രെയിനുകളോടൊപ്പം നഷ്ടത്തിലോടുന്ന ട്രെിനുകളുടെ കണക്കെടുപ്പും അധികൃതര്‍ തുടരുകയാണ്. നേരത്തേ ഇത്തരം ട്രെയിനുകളുടെ കണക്കെടുക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരികയും കോച്ചുകളുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നതിനാല്‍ ,നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച് ആവശ്യമുളള റൂട്ടില്‍ മാത്രം സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. അതേസമയം, മെമു ട്രെയിനുകള്‍ എക്‌സ്പ്രസുകളായി ഓടിക്കാനുളള ശുപാര്‍ശയും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close