KERALANEWS

സംസ്ഥാനത്ത് ഏഴായിരം കടന്ന് രോഗബാധിതര്‍,അറുപതിനായിരത്തിലധികം പേര്‍ ചികിത്സയില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 22 മരണവും ഉറവിടം അറിയാത്തത് 672 പേരേയും കണ്ടെത്തി.130 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിതികരിച്ചപ്പോള്‍ 52,755 സാംപിള്‍ പരിശോധിച്ചു.3420 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 61,791 പേരാണ്.സെപ്റ്റംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവാണുണ്ടായത്.സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം പേര്‍ക്കും രോഗം ബാധിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലെത്തുമെന്നും എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.സമരങ്ങള്‍ ആരോഗ്യപരിപാലന നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നു. പ്രാദേശിക തലത്തില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നല്ല ഇടപെടല്‍ നടത്തണം. സമ്പദ്ഘടനയെ ചലിപ്പിക്കുന്നതില്‍ അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിന് തുറന്നു പ്രവര്‍ത്തിക്കുന്നത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close