Breaking NewsCovid UpdatesKERALA

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: പത്തു പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആശ്വാസ ദിനങ്ങള്‍ക്കു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് എറണാകുളത്താണ്. ചെന്നൈയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആള്‍ വൃക്കരോഗി കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ഇന്ന് പത്തു പേരാണ് രോഗമുക്തരായത്. കണ്ണൂരിലാണ് പത്തുപേര്‍ക്ക് രോഗം ഭേദമായത്. ഇതോടെ സംസ്ഥാനത്ത് 16 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് 20157 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് പുതിയതായി 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, ഇടുക്കി, എറണാകളുഗ, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോന്നു വീതം എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍.

Tags
Show More

Related Articles

Back to top button
Close