സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറത്തുള്ള ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും കൊവിഡ് പരിശോധനയോട് മുഖം തിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുളളവര്‍ പോലും ലക്ഷണങ്ങളില്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായാണ് കാണാന്‍ കഴിയുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ രോഗവ്യാപനത്തില്‍ കുറവുണ്ടാകു്നില്ല. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവാത്തതും ആളുകളെ പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ദിവസങ്ങളോളമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണവും ദിവസേന കൂടുകയാണെന്ന് വലിയ വെല്ലുവിളിയാകുകയാണ്.