Breaking NewsKERALA

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസന്‍ (67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 25 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2002 മുതല്‍ ഹൃദ്രോഗിയായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു.
ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മഞ്ചേരി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അതിനിടെ ഇന്നലെയും ഇന്നും ഹൃദയാഘാതമുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Back to top button
Close