
കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു . കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി ജില്ലാ സബ് ഇന്‍സ്പെക്ടര്‍ അജിതന് (55 )ആണ് മരിച്ചത്.കോവിഡ് ബാധിച്ച ഇദ്ദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാധമിക നിഗമനം. സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ കൂടിയായിരുന്ന അജിതന് ഭാര്യയില്‍നിന്നാണ് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശിയാണ് അജിതന്.