Breaking NewsKERALA
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചത് ഇടുക്കി സ്വദേശിയാണ്. കോവിഡ് പോസിറ്റീവായി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇടുക്കി മാമാട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സി.വി. വിജയന് (61) എന്നയാളാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 11.30ന് ഇദ്ദേഹം മരിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നാലുപേര്‍ കോവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്.