KERALANEWS

സംസ്ഥാനത്ത് കാലവർഷം ജൂൺ 3 മുതൽ; ശരാശരിയിലും ഉയർന്ന മഴ ലഭിച്ചേക്കും; ആശങ്കാജനകമായ സാഹചര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്ന് മുതലെത്തുമെന്ന് ദേശീയ കാലാവസ്ഥാ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും സംസ്ഥാനത്ത് ആശങ്കയ്ക്ക് ഇടയാക്കുന്ന വിധത്തിലുള്ള സാഹചര്യങ്ങളില്ല എന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ ഒന്ന് മുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 31 മുതൽ എത്തുമെന്ന് ആദ്യം പ്രവചിരിച്ചിരുന്നെകിലും മൂന്ന്-നാൾ ദിവസത്തെ വത്യാസം ഉണ്ടായേക്കാമെന്ന് അറിയിച്ചിരുന്നു. ജാഗ്രത നിർദ്ദേശം നിലവിലുള്ളതിനാൽ കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. അണക്കെട്ടുകളിൽ സ്പില്വേ ഷട്ടറുകൾ തുറന്ന് വിടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close