Breaking NewsKERALANEWSTop News

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത; അന്തിമ തീരുമാനം നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍

തിരുവനന്തപുരം: ടിപിആര്‍ കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സാധാരണഗതിയില്‍ കോവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്.

എന്നാല്‍ സംസ്ഥാനത്ത് ടിപിആര്‍ കുറയുന്ന പശ്ചാത്തലത്തിലാണ് നാളെ കോവിഡ് അവലോകന യോഗം ചേരാന്‍ തീരുമാനമായത്. ഇന്ന് പത്ത് ശതമാനത്തിന് താഴെയാണ് ടിപിആര്‍ നിരക്ക്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ആലോചന. ടിപിആര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ആരാധനാലയങ്ങള്‍് ഉള്‍പ്പെടെ തുറക്കാനുള്ള അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഷൂട്ടിംഗുകളും അനുവദിച്ചേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close