KERALANEWSTrending

സംസ്ഥാനത്ത് കൊവാക്സിൻ വിതരണം കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവാക്സിൻ സ്വീകരിക്കാൻ പലർക്കും വിമുഖത. ഇതിനാൽ വാക്സീൻ വിതരണം കുറഞ്ഞു.പല ജില്ലകളിലും പ്രതിദിനം വാക്സീന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തിനും താഴെയാണ്. പരീക്ഷണ ഘട്ടത്തിലുളള കൊവാക്സിനോടുളള ആശങ്കയാണ് വിമുഖതയ്ക്ക് കാരണം.

രോഗബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് ഏറ്റവും ഉയര്‍ന്നു നിൽക്കുമ്പോഴും വാക്സിനേഷന്‍ ത്വരിതഗതിയിലാക്കാനുളള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുമില്ല.വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുത്ത് വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനും കൃത്യമായ തന്ത്രമൊരുക്കണമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പൊലീസുകാര്‍, അര്‍ധ സൈനിക വിഭാഗങ്ങള്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി, റവന്യൂ ജീവനക്കാര്‍ തുടങ്ങിയ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഇന്നലെയോടെ വാക്സീന്‍ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.ഇതിനിടെ, പരീക്ഷണം പൂർത്തിയാകാത്ത വാക്സീൻ വിതരണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും കടുത്ത വിമർശനമുന്നയിക്കുന്നു.

എന്നാൽ കൊവാക്സീന്‍ സുരക്ഷിതമെന്നാണ് കേന്ദ്ര സർക്കാരും വാക്സീൻ നിർമാതാക്കളും പറയുന്നത്. ഡൽഹിയിലും ഇതര സംസ്ഥാനങ്ങളിലും പ്രധാന ആശുപത്രികളിൽ കൊവാക്സിനാണ് നല്കുന്നത്.നിലവിൽ ആർക്കും യാതൊരു പാർശ്വഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ പതിനൊന്നാം തീയതി വരെ നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close