KERALANEWS

സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഇനിയും ഉയരും; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനനിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണം, ആഘോഷങ്ങള്‍ എന്നിവക്കിടയില്‍ തന്നെ ആരോഗ്യവകുപ്പ് രോഗവ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌കൂളുകളൂം കോളേജുകളും തുറക്കുകയും മറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും ചെയ്ത ഈ അവസ്ഥയില്‍ രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത എന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി വിലയിരുത്തിയിട്ടുണ്ട്. പ്രതിദിന രോഗബാധ 9000 വരെ എത്തുമെന്നും കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ തന്നെ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ് ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് .

പൊതുസമൂഹവുമായി ഇടപഴകുന്നതില്‍ വരുത്തിയ ഇളവുകളും സ്‌കൂള്‍-കോളേജ് പുനഃപ്രവേശനവും സാധ്യമായതോടെ രോഗവ്യാപനം വര്‍ധിക്കാനും മുതിര്‍ന്ന പൗരന്മാര്‍ക്ക് അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രോഗവ്യാപനം കൂടിയാല്‍ മരണനിരക്ക് കൂടും. കൂടാതെ വാക്‌സിന്‍ ഉടന്‍ എത്തുമെന്ന വിശ്വാസം ജനങ്ങളില്‍ നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ രോഗവ്യാപന തോത് നിയന്ത്രിക്കുക എന്നത് ഇനിയുള്ള ദിവസങ്ങളില്‍ നിര്‍ണ്ണായകമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close