Breaking NewsKERALA

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 126 ആയി,വയനാട്ടിലും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 കൊവിഡ് ബാധിതര്‍ ; ആകെ പോസ്റ്റീവ് കേസുകളുടെ എണ്ണം 126 ആയി. 136 പേര്‍ ഇന്ന് ആശുപത്രിയിലായി. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുതദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ 43 ഇടത്ത് തുടങ്ങി. 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്‍പതിടത്തായി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കും.പ്രാദേശിക സന്നദ്ധ സേവകരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂര്‍ ഒമ്പത് , കാസര്‍കോട് മൂന്ന്. മലപ്പുറം മൂന്ന് , തൃശൂര്‍ രണ്ട് എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. 815 പഞ്ചായത്തുകളില്‍ ഹെല്‍പ് ഡയസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളില്‍ 16785 സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.റേഷന്‍ കാര്‍ഡ് ഇല്ലാതെ വാടക കൊടുത്ത് കഴിയുന്നവര്‍ക്ക് ഭക്ഷ്യ ധാന്യം എത്തിക്കാന്‍ സംവിധാനം.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കെല്ലാം കാര്‍ഡ് നല്‍കുന്ന സംവിധാനം നേരത്തെ തുടങ്ങിയിരുന്നു. എങ്കിലും ചിലര്‍ക്ക് റേഷന്‍ കാര്‍ഡില്ല. ഇവര്‍ക്ക് കൂടി റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യം നല്‍കും. ഇവരുടെ ആധാര്‍ നമ്പര്‍ നോക്കിയ ശേഷം മറ്റ് റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സാധനങ്ങള്‍ സൗജന്യമായി നല്‍കും.നമ്മുടെ സംസ്ഥാനത്ത് ദുരന്തങ്ങളില്‍ ഇടപെട്ട് സഹായിക്കാന്‍ സംസ്ഥാനത്താകെ വളണ്ടിയര്‍മാര്‍ വേണം. അതിന് പ്രത്യേക ഡയറക്ടറേറ്റ് വേണം. ഇത് നേരത്തെ തീരുമാനിച്ചതാണ്. ഈ പ്രവര്‍ത്തനം പൂര്‍ണ്ണമായി സജ്ജമാക്കാനും ആരംഭിക്കാനും 22 മുതല്‍ 40 വയസ് വരെയുള്ള ആളുകളെ സന്നദ്ധ സേനയായി കണക്കാക്കും. 2.36 ലക്ഷം പേര്‍ ഉള്‍പ്പെട്ട സന്നദ്ധ സേന ഈ ഘട്ടത്തില്‍ രംഗത്തിറങ്ങണം.ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളില്‍ എത്തിക്കണം. ധാരാളം പേര്‍ വീടിന് പുറത്ത് പോയി ഭക്ഷണം വാങ്ങാനും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനും കഴിയാത്തവരാണ്. വീടിനകത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത ആളുകളുമുണ്ട്.ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്നും പിണറായി വിജയന്‍ പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close